logo
Breaking News

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ്ണ ഇന്ന്

News Desk | Updated on:   Nov  30,  2018  11:05 am

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നതാണ് രാജ്യതലസ്ഥാനത്തെക്കുള്ള കര്‍ഷകരുടെ പ്രതിഷേധം

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് ധര്‍ണ്ണ നടത്തും. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ഉറപ്പു നല്‍കുക, 60 വയസായവർക്കുള്ള പെൻഷൻ തുക വർധിപ്പിക്കണമെന്നും തൊഴിലുറപ്പ് പദ്ദതി പ്രകാരം വർഷത്തിൽ 200 ദിവസമെങ്കിലും തൊഴിൽ നൽകണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ സഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് കിസാന്‍ മുക്തി മാര്‍ച്ച് നടത്തുന്നത്. തമിഴ് നാട്ടിൽ നിന്നും ആയിരകണക്കിന് കർഷകരാണ് ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ദാരിദ്ര്യവും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്ത തങ്ങളുടെ സഹപ്രവർത്തകരുടെ തലയോട്ടികളുമായാണ് ഇവർ ഡൽഹിയിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നതാണ് രാജ്യതലസ്ഥാനത്തെക്കുള്ള കര്‍ഷകരുടെ പ്രതിഷേധം. 200 ഓളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണ് ദില്ലിയിലേക്ക് കര്‍ഷക സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top