logo
Breaking News

കെപി ശശികല ശബരിമലയിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഹർത്താൽ

News Desk | Updated on:   Nov  17,  2018  08:00 am

സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ നമജപവുമായി പ്രതിഷേധ മുയർത്തിയെങ്കിലും അതു വകവക്കാതെയാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്.

ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ ശബരിമലയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന്​ ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി . രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഇരുമുടി കെട്ടുമായെത്തിയ ശശികലയെ രാത്രി എട്ടുമണിയോടെ മരക്കൂട്ടത്ത് പൊലീസ്​ തടഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്കാണ്​ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കരുതൽ തടങ്കൽ എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കുമെന്നറിയുന്നു.
രാത്രി എട്ടു മണിയോടെ മൂന്നു സ്​ത്രീകൾക്കൊപ്പമായിരുന്നു ശശികല മരക്കൂട്ടത്തെത്തിയത്​. കൂടെയുണ്ടായിരുന്ന സ്​ത്രീകളെ കസ്​റ്റഡിയിൽ എടുത്തിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ നമജപവുമായി പ്രതിഷേധ മുയർത്തിയെങ്കിലും അതു വകവക്കാതെയാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ നിലയ്​ക്കൽ എത്തിയ ശശികലയും കൂട്ടാളികളും ഇരുമുടി കെട്ടുമേന്തിയാണ് മരക്കൂട്ടം വരെ എത്തിയത്. ഇക്കഴിഞ്ഞ ചിത്തിര ^ആട്ട വിശേഷത്തിനായി നടതുറന്ന ആറാം തിയതിയും ശശികല ഇരുമുടി കെട്ടുമായി എത്തിയിരുന്നു.

add image

Latest


add image
add image
add image
add image
Top