logo
Breaking News

പ്രതിഷേധം ശക്തം; തൃപ്തി ദേശായി രാത്രി മടങ്ങുമെന്ന് സൂചന

News Desk | Updated on:   Nov  16,  2018  06:05 pm

പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് മടങ്ങാന്‍ തീരുമാനിച്ചതെന്നാണ് സൂചന

ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുമെന്ന് സൂചന. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് മടങ്ങാന്‍ തീരുമാനിച്ചതെന്നാണ് സൂചന. രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ പോലീസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് അവര്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചതായാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്തരില്‍നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോള്‍ പോയാലും മണ്ഡലകാലം അവസാനിക്കുന്നതിനു മുന്‍പ് വീണ്ടും എത്തുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.

add image

Latest


add image
add image
add image
add image
Top