logo
Breaking News

ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി; പുറത്തിറക്കില്ലെന്ന് പ്രതിഷേധക്കാര്‍

News Desk | Updated on:   Nov  16,  2018  12:18 pm

തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനം ലഭിച്ചില്ല

കൊച്ചിയിൽ കുടുങ്ങി ഏഴു മണിക്കൂർ പിന്നിട്ടിട്ടും അയ്യപ്പ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാവിലെ 4.30ന് വിമാനത്താവളത്തിലെത്തിയതാണ്. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനം ലഭിച്ചില്ല. രണ്ടു മൂന്നു ടാക്സികൾ വിളിച്ചെങ്കിലും ആരുമെത്തിയില്ല. ഞങ്ങളുമായി പോയാൽ വാഹനങ്ങൾ തല്ലിത്തകർക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ പുറത്തേക്കു പോകാൻ സാധിക്കില്ലെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. മറ്റൊരു ഗേറ്റുവഴി ഞങ്ങളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. നിലയ്ക്കൽ വരെ എത്താൻ കഴിഞ്ഞാൽ ഞങ്ങൾ ശബരിമലയിൽ എത്തുമെന്ന് അവർ ഭയപ്പെടുന്നു. ദർശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ആറു യുവതികളാണ് തൃപ്തിക്കൊപ്പം ഉള്ളത്.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

add image

Latest


add image
add image
add image
add image
Top