logo
Breaking News

ശ്വാസം എടുത്തപ്പോള്‍ ശബ്ദം ഉണ്ടായെന്ന് പറഞ്ഞ് നഖങ്ങള്‍ പിഴുതു, തല ചൊറിയുന്ന ശബ്ദംപോലും വിലക്കിയ തടവറ

News Desk | Updated on:   Oct  26,  2018  11:46 pm

തീവ്രവാദികള്‍ തടവിലാക്കിയ ആ നാളുകളെക്കുറിച്ച് യാസുദ

മൂന്നു വർഷത്തോളം സിറിയന്‍ തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ കാലത്തിന് നരകമെന്ന വാക്കില്‍ കുറഞ്ഞ മറ്റൊരു വിശേഷണവും യോജിക്കില്ല. ഓരോ കാലടിവെക്കുമ്പോള്‍ പോലും എന്തിന് ഉറക്കത്തില്‍ പോലും യാതൊരു ശബ്ദങ്ങളും കേള്‍പ്പിക്കാതെ ജീവിച്ച ആ നാളുകളെക്കുറിച്ച് ഭീതിയോടെയല്ലാതെ ജംപേയ്ക്ക് ഓര്‍ക്കാനാകുന്നില്ല. ജംപേയ് യാസുദ എന്ന ജപ്പാന്‍ മാധ്യമ പ്രവര്‍ത്തകന് നേരിടേണ്ടിവന്ന ഭീകരമായ ആ തടവറ നാളുകൾ.

2016 ലാണ് അൽഖ്വയ്ദയുടെ സഹ​ഗ്രൂപ്പായ നുസ്റ ​സംഘം യാസുദയെ തട്ടിക്കൊണ്ടുപോയത്. നാട്ടിലെക്ക് തിരികെയെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്നോ രക്ഷപ്പെടാൻ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. നാൽപത് മാസത്തെ തടവു ജീവിതത്തിന് ശേഷം ടോക്കിയോയിലേക്ക് മടങ്ങിപ്പോകുന്ന യാസുദ മാധ്യമങ്ങളോട് പറഞ്ഞു. തടവിൽ നിന്ന് യാസുദയെ രക്ഷിക്കാൻ ജാപ്പനീസ് സർക്കാർ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വന്തം ഭാഷ വരെ മറന്നു പോയ അവസ്ഥയിലാണ് താനെന്ന് യാസുദ പറയുന്നു.

യാസുദ മൂന്നുവര്‍ഷത്തോളം നീണ്ട തന്റെ തടവു ജീവിതത്തെ വിശേഷിപ്പിക്കുന്നത് മാനസികവും ശാരീരികവുമായ നരകം എന്നാണ്.

1.5മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുള്ള മുറിയിലാണ് യാസുദയെ പാര്‍പ്പിച്ചത്. കുളിക്കാനൊ, വസ്ത്രം കഴുകാനൊ എന്തിന് യാസുദയ്ക്ക് ഒന്നു ചുമയ്ക്കാന്‍ പോലും അനുവാദമുണ്ടായില്ല. കുളിയ്ക്കാതിരുന്നപ്പോള്‍ തലമുടി അഴുക്ക് പുരണ്ട് ജടയായി. തല അസഹനീയമായി ചൊറിയാന്‍ തുടങ്ങിയപ്പോള്‍ യാസുദ തന്റെ കൈകള്‍ അടക്കിവച്ചു കാരണം. തല ചൊറിയുമ്പോഴുള്ള ശബ്ദം പോലും അനുവദനീയമായിരുന്നില്ല. മൂക്കിലൂടെ ശ്വാസം എടുത്തപ്പോള്‍ ശബ്ദം ഉണ്ടായെന്ന് പറഞ്ഞ് യാസുദയുടെ നഖങ്ങള്‍ പിഴുതു. എല്ലാ സ്വാതന്ത്ര്യവും നിരോധിക്കപ്പെട്ടു. എന്നും തീവ്രവാദികളില്‍ ആരെങ്കിലും വന്ന് ഇന്ന് മോചനം ലഭിക്കുമെന്ന് പറയും. അതെല്ലെങ്കില്‍ കാനില്‍ ഭക്ഷണം നല്‍കും. പക്ഷേ ആ കാന്‍ തുറക്കാനുള്ള ഉപകരണം നല്‍കില്ല. ഇങ്ങനെ പ്രതീക്ഷകള്‍ നല്‍കി തീവ്രവാദികള്‍ യാസുദയെ മാനസികമായും തകര്‍ത്തു.

എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാനായി 20 ദിവസത്തോളം അദ്ദേഹം ഭക്ഷണം പോലും കഴിക്കാതിരുന്നു. ശരീരം പതുക്കെ മരണത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ, മോചനത്തിന് ഒരാഴ്ച്ച മുമ്പ് കൂടുതല്‍ സൗകര്യമുള്ള ഒരു ജയിലിലേക്ക് മാറ്റി. പിന്നീട് ഇദ്ദേഹത്തെ ഒരു കാറില്‍ തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ കൊണ്ടുവിടുകയായിരുന്നു. അങ്ങനെയാണ് യാസുദ ഒടുവില്‍ ജപ്പാനിലുള്ള തന്റെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് തിരികെയെത്തിയത്.

add image

Latest


add image
add image
add image
add image
Top