logo

'വിശ്വാസികളായ അമ്മമാരെ പോലീസ് തല്ലി ചതയ്ക്കുന്നു'; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം സഖാവ് ഷൈനിയുടേത്

News Desk | Updated on:   Oct  18,  2018  09:17 am

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിച്ച ഫോട്ടോ 2005ല്‍ പകര്‍ത്തിയതാണ്

സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല സംഘർഷഭൂമിയായിരിക്കുകയാണ്. ഇൗ അവസരം മുതലെടുക്കാൻ പലരും ശ്രമിക്കുന്നുമുണ്ട്. വിശ്വാസികളായ അമ്മമാരെ എന്തിന് പൊലീസ് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം ഇന്നലെ പ്രചരിക്കുന്നുണ്ടായിരുന്നു ഒരു യുവതിയെ പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലുന്ന ചിത്രമായിരുന്നു അത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്‍റെ ക്രൂര നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി.സിപിഎം സംസ്ഥാന നേതാവായ പി. രാജീവ് ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിച്ച ഫോട്ടോ 2005ല്‍ പകര്‍ത്തിയതാണ്. എറണാകുളം കളക്ട്രേറ്റിന് സമീപം 2005 ജൂലൈ മൂന്നിന് എസ്എഫ്ഐ നടത്തിയ കൗൺസിലിംഗ് ഉപരോധസമരത്തിൽ ഇടത് വിദ്യാര്‍ഥി സംഘടനയുടെ മുൻ ജില്ലാ സെക്രട്ടറിയായ എം.ബി. ഷൈനിയെ പൊലീസ് മർദിക്കുന്ന ചിത്രമാണ് ശബരിമല പ്രതിഷേധത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്.ഷൈനി ഇപ്പോൾ സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റി അംഗമാണെന്നും രാജീവ് വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top