logo

അയ്യപ്പനെ 'സംരക്ഷിക്കാൻ' മലയാളികൾ മാത്രം; ഇതരസംസ്ഥാനങ്ങളിൽ നിന്നും മലചവിട്ടാൻ സ്ത്രീ ഭക്തരെത്തിയേക്കും

Bengaluru Bureau | Updated on:   Oct  16,  2018  12:32 pm

കർണാടകം, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇത്തവണ സ്ത്രീകൾ ഉൾപ്പെടുന്ന തീർത്ഥാടന സംഘങ്ങൾ പുറപ്പെടുന്നതായാണ് സൂചനകൾ.

ബെംഗളൂരു: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായ സമരത്തിൽ മലയാളികൾ മാത്രം. തെന്നിന്ത്യൻ ക്ഷേത്രം എന്ന നിലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. കര്ണാടകത്തിലടക്കം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്‌തെങ്കിലും മലയാളികൾ മാത്രമാണ് പങ്കെടുത്തത്.
കർണാടകം, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇത്തവണ സ്ത്രീകൾ ഉൾപ്പെടുന്ന തീർത്ഥാടന സംഘങ്ങൾ പുറപ്പെടുന്നതായാണ് സൂചനകൾ. പല തീർത്ഥാടന സംഘങ്ങളിലും നേരത്തെയും സ്ത്രീകൾ ഉൾപ്പെടാറുണ്ട്. കുടുംബസമേതം ഗുരുവായൂരിലും വൈക്കത്തും ദർശനം നടത്തുന്ന ഇവർ ശബരിമലയിൽ മാത്രം മാറി നിൽക്കുകയാണ് പതിവ്. ഇത്തവണ സുരക്ഷ ഉറപ്പുവരുത്തപ്പെടുകയാണെങ്കിൽ ശബരിമലയിലും ഇവർ ദർശനം നടത്താൻ ഇടയുണ്ട്.
ബെംഗളൂരു ഫ്രീഡം പാർക്കിൽ രാഹുൽ ഈശ്വറുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കന്നഡക്കാർ വ്യാപകമായി പങ്കെടുക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും അയ്യപ്പ ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളികൾ മാത്രമാണ് പങ്കെടുത്തത്.

add image

Latest


add image
add image
add image
add image
Top