logo

പീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസ്സുകൾ; എംഎം അക്ബറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

Malabar Bureau | Updated on:   Oct  16,  2018  09:26 am

പീസ് സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളിൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.

കോഴിക്കോട്: പീസ് സ്‌കൂൾ മാനേജിങ് ഡയറക്ടർ എംഎം അക്ബറിനെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. മതസ്പർധയുണ്ടാക്കുന്ന സിലബസിന്റെ പേരിൽ അന്വേഷണം നേരിടുന്ന പീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ചാണ് എംഎം അക്ബറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. കോഴിക്കോട്ടു വച്ചാണ് ചോദ്യം ചെയ്തത്.

പീസ് സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളിൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്. പീസ് സ്‌കൂളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ആളുകൾ ഐഎസുമായി ബന്ധപ്പെട്ട് ദുരൂഹമായി രാജ്യം വിട്ടത് ഏറെ വിവാദമായിരുന്നു.

add image

Latest


add image
add image
add image
add image
Top