logo

അലഹബാദിന്റെ പേര് മാറ്റൽ; യോഗിയെ പരിഹസിച്ച് മാർക്കണ്ഡേയ കട്​ജു

News Desk | Updated on:   Oct  16,  2018  08:45 am

ആഗ്രയുടെ പേര് 'അഗസ്​ത്യ നഗർ' എന്നും അലീഗഢിനെ 'അശ്വത്ഥാമാ നഗർ' എന്നും ലഖ്​നോയെ 'ലക്ഷ്​മൺപുർ' എന്നൊക്കെ പെരുമാറ്റണമെന്നാണ് കട്​ജു പരിഹസിച്ചിരിക്കുന്നത്.

ലഖ്​നോ: അലഹബാദ് നഗരത്തിന്റെ പേര് 'പ്രയാഗ്​ രാജ്​' എന്ന്​ മാറ്റുമെന്ന​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്​താവനയെ പരിഹസിച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി മാർക്കണ്ഡേയ കട്​ജു. പേര് മാറ്റം അലഹാബാദിൽ നിർത്തരുതെന്നും ബാബറി​ന്റെ കുടുംബപ്പേര്​ വരുന്ന എല്ലാം ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ 18 നഗരങ്ങളുടെ പേര്​ മാറ്റണമെന്നും യോഗിയോട്​​ കട്​ജു ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്രയുടെ പേര് 'അഗസ്​ത്യ നഗർ' എന്നും അലീഗഢിനെ 'അശ്വത്ഥാമാ നഗർ' എന്നും ലഖ്​നോയെ 'ലക്ഷ്​മൺപുർ' എന്നൊക്കെ പെരുമാറ്റണമെന്നാണ് കട്​ജു പരിഹസിച്ചിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top