logo

ശബരിമലയിൽ ഹൈക്കമാൻഡിനെ കൂടെ നിർത്താൻ ചെന്നിത്തല ഡൽഹിക്ക്; കെ സുധാകരൻ പമ്പയിൽ സമരത്തിനിറങ്ങും

News Desk | Updated on:   Oct  16,  2018  08:19 am

ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിൽ ശക്തമാക്കാനും കോൺഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ്സ് പാർട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടിന് ഹൈക്കമാൻഡിന്റെ പിന്തുണ തേടി രമേശ് ചെന്നിത്തല ഡൽഹിക്ക് പോകും. സുപ്രീം കോടതി വിധി വന്നയുടനെ കോൺഗ്രസ്സ് ഉന്നത നേതൃത്വം വിധിയെ പരസ്യമായി സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. എന്നാൽ വിധിക്കുശേഷം കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യം​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ട് ബോധ്യപ്പെടുത്തി, സംസ്ഥാന നേതൃത്വം നടത്തിവരുന്ന സമരങ്ങളിലുൾപ്പെടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പുവരുത്താനാണ് ചെന്നിത്തലയുടെ നീക്കം.

ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിൽ ശക്തമാക്കാനും കോൺഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്. പമ്പയിൽ നടക്കുന്ന സമരത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കും. പരമാവധി കോൺഗ്രസ്സ് പ്രവർത്തകരെ പാർട്ടിയുടെ തന്നെ ബാനറിൽ രംഗത്തിറക്കാനും നീക്കമുണ്ട്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും അതിനു നേതൃത്വം നൽകുന്ന സിപിഐഎമ്മിനും എതിരായി ജനവികാരമുണ്ടായതായാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ കരുതുന്നത്. ഈ വിഷയത്തിൽ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നും അത് തടഞ്ഞുകൊണ്ട് കോൺഗ്രസ്സിനൊപ്പം വിശ്വാസികളെ നിർത്താൻ സാധിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം ബോധിപ്പിക്കാനാകും രമേശ് ചെന്നിത്തലയുടെ ശ്രമം.

add image

Latest


add image
add image
add image
add image
Top