logo

ദിലീപ് എഎംഎംഎയിൽ നിന്ന് രാജി വച്ചു, കത്ത് കൈമാറിയത് മോഹൻലാലിന്

News Desk | Updated on:   Oct  14,  2018  12:14 am

ഈ മാസം പത്താംതീയതിയാണ് ‘എഎംഎംഎ’ പ്രസിഡന്റ്് മോഹന്‍ലാലിന് കത്ത് നല്‍കിയത്.

നടന്‍ ദിലീപ് ‘എഎംഎംഎ’ യ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കി. ഈ മാസം പത്താംതീയതിയാണ് ‘എഎംഎംഎ’ പ്രസിഡന്റ്് മോഹന്‍ലാലിന് കത്ത് നല്‍കിയത്. എഎംഎംഎ യുടെ കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷം ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുളള തീരുമാനത്തെ തുടര്‍ന്നാണ് ഡബ്ള്യൂ .സി.സി പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ദിലീപ് സംഘടനയില്‍ ഇല്ലെന്നും സംഘടനയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ദിലീപ് തന്നെ അറിയിച്ചതായും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് സംഘടനയ്ക്ക് ഉളളിലോ പുറത്തോ എന്ന് ഡബ്ള്യൂ .സി.സി വീണ്ടും ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ദിലീപിന്റെ രാജി വാര്‍ത്ത പുറത്തുവരുന്നത്

add image

Latest


add image
add image
add image
add image
Top