logo

മോദി മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണെന്ന വാദവുമായി ബിജെപി നേതാവ് അവദൂത് വാഗ്

News Desk | Updated on:   Oct  13,  2018  09:19 am

യോഗി ആദിത്യ നാഥ്‌ ബ്രഹ്മചാരി ഹനുമാൻ ആണെന്നും രാമ രാജ്യം വീണ്ടെടുക്കാൻ വന്നവരാണ് ഇവരെന്നും ബിജെപി നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിൽ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാൽ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നൽകേണ്ട കാര്യമില്ലെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ വ്യക്തമാക്കി. രാഷ്ട്രീയമായി ഒന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട് അവദൂത് വാഗ് മോദിയെ ദൈവമാക്കി ഇത് ദൈവങ്ങളെ അപമാനിക്കുന്നതാണെന്നും അതുൽ ലോന്ദെ പറഞ്ഞു. ബിജെപിയുടെ സംസ്കാരത്തിന്റെ കൂടി പ്രശ്നമാണ് പരാമർശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി. വാഗ് ഒരു എൻജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു പരിശോധിക്കണം. അതു വ്യാജമാണെന്നാണ് എനിക്ക് തോന്നുന്നത്– എൻസിപി എംഎൽഎ മുംബൈയിൽ പറഞ്ഞു. ഇത് ആദ്യമായല്ല ബിജെപി മോദിയെ ദൈവങ്ങളുടെ അവതാരമാണെന്നു പറയുന്നത്. ബിജെപി എംഎൽഎ സുരേന്ദ്ര സിങ് മോദി ശ്രീരാമന്റെ അവതാരം ആണെന്നും അമിത് ഷാ ലക്ഷ്മണനും യോഗി ആദിത്യ നാഥ്‌ ബ്രഹ്മചാരി ഹനുമാൻ ആണെന്നും രാമ രാജ്യം വീണ്ടെടുക്കാൻ വന്നവരാണ് ഇവരെന്നും ബിജെപി നേതാക്കൾ മുൻപ് പലതവണ പറഞ്ഞിരുന്നു.

add image

Latest


add image
add image
add image
add image
Top