logo

ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യക്ക് അംഗത്വം

News Desk | Updated on:   Oct  13,  2018  09:14 am

ഏഷ്യ- പസഫിക്​ കാറ്റഗറിയിൽ 188 വോട്ടുകൾ നേടിയാണ്​ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.

യുഎൻ: ഐക്യരാഷ്​ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക്​ ഇന്ത്യക്ക് അംഗത്വം. 2019 ജനുവരി ഒന്നു മുതൽ മൂന്നു വർഷത്തേക്കാണ്​ അംഗത്വം. ഏഷ്യ- പസഫിക്​ കാറ്റഗറിയിൽ 188 വോട്ടുകൾ നേടിയാണ്​ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയെ കൂടാതെ ബഹ്റൈൻ, ബംഗ്ലാദേശ്​, ഫിജി, ഫലിപ്പീൻസ്​ എന്നീ രാജ്യങ്ങൾ​ ഏഷ്യ-പസഫിക്​ കാറ്റഗറിയിലേക്ക്​ മത്സരിച്ചെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് ഇന്ത്യയാണ്.

193 അംഗങ്ങളുള്ള യുഎൻ പൊതു സഭയിലാണ്​ മനുഷ്യാവകാശ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടന്നത്​. 18 പുതിയ അംഗങ്ങളെയാണ്​ മനുഷ്യാവകാശ കൗൺസിലിലേക്ക്​ രഹസ്യ ബാലറ്റ്​ വഴി തെരഞ്ഞെടുത്തത്​. 97 വോട്ടുകളാണ്​ വിജയിക്കാൻ ആവശ്യം. മനുഷ്യാവകാശ കൗൺസിലിൽ 47 സീറ്റുകളാണുള്ളത്​. ഭൂപ്രകൃതി അനുസരിച്ച്​ ഇൗ സീറ്റുകളെ അഞ്ചു മേഖലകൾക്ക്​ പങ്കിട്ട്​ നൽകിയിട്ടുണ്ട്​. 13 സീറ്റുകൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക്​​. ഏഷ്യ- പസഫിക്​ മേഖലക്കും 13 സീറ്റുകൾ. കിഴക്കൻ യൂറോപ്പിന്​ ആറും പടിഞ്ഞാറൻ യൂറോപിന്​ ഏഴും സീറ്റുകൾ. ലാറ്റിനമേരിക്കൻ- കരീബിയൻ മേഖലക്ക്​ എട്ടു സീറ്റുകൾ എന്നിങ്ങനെയാണ് സീറ്റ്​ വിഭജനം.

add image

Latest


add image
add image
add image
add image
Top