logo

ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിലിടിച്ചു

News Desk | Updated on:   Oct  12,  2018  11:08 am

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു.

തൃശിനാപ്പള്ളി: തമിഴ്​നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പറന്നുയർന്ന എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ ഇടിച്ചു. 136 യാത്രക്കാരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. വലിയ ദുരന്തമാണ് വഴിമാറിയത്. അപകടത്തെത്തുടർന്ന് വിമാനത്തി​ന്റെ താഴേ ​ഭാഗത്തിന്​ കേടുപാടുണ്ടായി. എന്നാൽ ഇത്​ സർവീസ്​ നടത്തുന്നതിന്​ തടസമാകില്ലെന്ന കണ്ടെത്തലിനെ തുടർന്ന്​ വിമാനം കൂടുതൽ പരിശോധനക്കായി യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലേക്ക്​ പോയി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിഷേൻ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണം കഴിയുന്നതുവരെ ജോലിയിൽ നിന്ന്​ പൈലറ്റിനെയും കോ പൈലറ്റിനെയും മാറ്റി നിർത്തുമെന്നും ഡിജിസിഎ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top