logo
Breaking News

ഗംഗയിൽ കുളിക്കവേ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

News Desk | Updated on:   Oct  04,  2018  10:26 am

ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്

ഗംഗയിൽ കുളിക്കവേ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം. യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം രണ്ടംഗ സംഘം ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇരയായ യുവതി പരാതി നൽകിയില്ലെങ്കിലും വിഡിയോ പ്രചരിച്ചതോടെ പൊലീസ് കേസേടുക്കുകയായിരുന്നു. സംഭവത്തിൽ ശിവ്പൂജന്‍ മഹ്തോ, വിശാല്‍ എന്നിവരെയാണ് പിടികൂടിയത്. ഗംഗ നദിയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ സംഘം ആക്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
കുളിച്ചുകൊണ്ടിരുന്ന യുവതിയെ രണ്ടുപേർ ചേർന്ന് വലിച്ചിഴച്ച് കരയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വാട്സ് ആപ്പില്‍ കൂടെയാണ് വീഡിയോ കൂടുതലും പ്രചരിച്ചത്. ഡ്രൈവറായ ശിവ്പൂജൻ മഹ്തോ പോലീസ് അറസ്റ്റു ചെയ്യുമ്പോൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു. കുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയതാണെന്ന് പോലീസ് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top