logo
Breaking News

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം; സുപ്രീം കോടതിയുടെ ചരിത്ര വിധി

Delhi Bureau | Updated on:   Sep  28,  2018  11:06 am

അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ന്യൂഡൽഹി: ശബരിമല ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ ചരിത്രവിധി. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല സന്ദർശനത്തിനുള്ള വിലക്കുള്ള നിലവിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് മുഴുവൻ സ്ത്രീകൾക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പന്ത്രണ്ട് വർഷം നീണ്ട കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് റോഹിങ്​ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

സ്ത്രീകളുടെ പ്രവേശനം ഭരണഘടനയുടെ 14, 15, 16, 17, 25, 26 അനുഛേദങ്ങളുടെ ലംഘനമാവുമോ, സ്ത്രീകളുടെ ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം ശരിയാണോ, ശബരിമല അയ്യപ്പ ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ, സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ആരാധനയുടെ പേരിൽ ഒരു വിഭാഗത്തെ മാറ്റിനിർത്താൻ ചട്ടം അനുവദിക്കുന്നുണ്ടോ, ശബരിമലയിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താൻ വിശ്വസവും ആചാരവും പ്രകാരം സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.

add image

Latest


add image
add image
add image
add image
Top