logo

സുപ്രീം കോടതി വിധിയിൽ സംതൃപ്തി; അയോധ്യ കേസിൽ വാദം കേൾക്കുന്നതിനുള്ള തടസ്സം നീങ്ങിയെന്ന് വിശ്വ ഹിന്ദു പരിഷത്ത്

Delhi Bureau | Updated on:   Sep  27,  2018  07:47 pm

ഇസ്‌ലാമിക വിശ്വാസപ്രകാരം പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡി​​ന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.

ന്യൂഡൽഹി: ബാബറി മസ്ജിദ് രാമജന്മഭൂമി അനുബന്ധ കേസിലെ അലഹബാദ് ഹൈകോടതി വിധി വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിൽ സംതൃപ്തിയുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത്. അയോധ്യ കേസ് സംബന്ധിച്ച അപ്പീൽ ഹരജികളിൽ വാദം കേൾക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായും വി എച്ച് പി വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസപ്രകാരം പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡി​​ന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് എസ് അബ്ദുൽ നസീർ വിയോജിച്ചു. വിശാല ബെഞ്ചിന് വിടേണ്ട കേസാണിതെന്ന് എസ് അബ്ദുൽ നസീർ തന്റെ വിധിപ്രസ്താവത്തിൽ വ്യക്തമാക്കുകയും ചെയ്തു.
*Representational Image

add image

Latest


add image
add image
add image
add image
Top