logo

പുലര്‍കാല സെക്‌സിനുണ്ട് ഗുണങ്ങൾ ഏറെ

News Desk | Updated on:   Sep  27,  2018  04:21 pm

തലമുടിയും ചര്‍മ്മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക്‌സ് സഹായിക്കും

പുലര്‍ക്കാല സെക്‌സിനു ഗുണങ്ങള്‍ ഏറെയാണ് ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്കൗട്ടുകളില്‍ ഒന്നാണ് ഇത്, ജിമ്മിലെ വര്‍ക്കൗട്ടിന് തുല്ല്യമാണ് രാവിലെയുള്ള സെക്‌സ്. രാവിലെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ഓക്‌സിടോക്സിന്‍ എന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കുന്നു. ഇത് ഇണയുമായി കൂടുതല്‍ ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിക്കും. ഹൃദയധമനികളിലെ രക്തചക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്‌സ് സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും എന്നതു മറ്റൊരു ഗുണമാണ്. നിങ്ങൾക്ക് അനുഭവപ്പെടുന്ന തലവേദന, മൈഗ്രൈൻ തുടങ്ങിയവയെ ഇല്ലാതാക്കാനുള്ള കഴിവുകൂടി പുലര്‍ക്കാല സെക്‌സിനുണ്ട്. കൂടാതെ അതിരാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷി കൂട്ടും.സാംക്രമികരോഗങ്ങളെയും അണുബാധയേയും തടയും.
ലൈംഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും.
സംത്യപ്തി പകരുന്നതില്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിന് വലിയ പങ്കുണ്ട്. പ്രഭാതത്തില്‍ ഡോപ്പമിന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുണ്ട്.
തലമുടിയും ചര്‍മ്മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക്‌സ് സഹായിക്കും. ഇൗസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ ഉത്പാദം വര്‍ധിക്കുന്നതു കൊണ്ടാണിത്.

add image

Latest


add image
add image
add image
add image
Top