logo

അയോധ്യ: അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടേണ്ടെന്ന് സുപ്രീം കോടതി

Delhi Bureau | Updated on:   Sep  27,  2018  03:04 pm

പള്ളികൾ മുസ്ലീങ്ങൾക്ക് അവിഭാജ്യമായ ഘടകമല്ലെന്നും എവിടെവെച്ച് വേണമെങ്കിലും നമസ്കരിക്കാമെന്നുമായിരുന്നു 1994ലെ വിധി.

ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീം കോടതി. ഇസ്‌ലാമിക വിശ്വാസപ്രകാരം പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡി​​ന്‍റെ ഹരജി സുപ്രീംകോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് എസ് അബ്ദുൽ നസീർ വിയോജിച്ചു. വിശാല ബെഞ്ചിന് വിടേണ്ട കേസാണിതെന്ന് എസ് അബ്ദുൽ നസീർ തന്റെ വിധിപ്രസ്താവത്തിൽ പറഞ്ഞു.

പള്ളികൾ മുസ്ലീങ്ങൾക്ക് അവിഭാജ്യമായ ഘടകമല്ലെന്നും എവിടെവെച്ച് വേണമെങ്കിലും നമസ്കരിക്കാമെന്നുമായിരുന്നു 1994ലെ വിധി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നും വിധിയിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ തീരുമാനം കൂടി വന്ന സാഹചര്യത്തിൽ അയോധ്യയിലേത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമായി മാത്രമായി മാറിയിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top