logo

ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റ്; വിവാഹേതര ലൈംഗിക ബന്ധം​ കുറ്റകരമാക്കുന്ന വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

Delhi Bureau | Updated on:   Sep  27,  2018  11:21 am

പുരുഷനും സമൂഹവും ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കണമെന്ന് സ്ത്രീകളോട് പറയാൻ ആകില്ല.

ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം​ കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കി സുപ്രീം കോടതി. നിയമം ഏകപക്ഷീയമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതിയുടെ നടപടി. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

സ്​ത്രീയുടെ അന്തസ്സിനും തുല്യതക്കും കോട്ടം തട്ടുന്ന ഏതൊരു നിയമവും ഭരണഘടനാ വിരുദ്ധമാണെന്നും പുരുഷനും സമൂഹവും ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കണമെന്ന് സ്ത്രീകളോട് പറയാൻ ആകില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ നിരീക്ഷിച്ചു.

add image

Latest


add image
add image
add image
add image
Top