logo
Breaking News

രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന്‌ പിന്നാലെ മോദിയെ കള്ളനെന്നു വിളിച്ച് വീണ്ടും ദിവ്യയുടെ ട്വീറ്റ്

Delhi Bureau | Updated on:   Sep  27,  2018  11:06 am

മോദിയെ കള്ളനെന്ന് വിളിച്ചതിന് കഴിഞ്ഞ ദിവസം ദിവ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

ന്യൂഡൽഹി: രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന്‌ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗ മേധാവി ദിവ്യ സ്പന്ദന. മോദിയെ കള്ളനെന്ന് വിളിച്ചതിന് കഴിഞ്ഞ ദിവസം ദിവ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. നരേന്ദ്ര മോദി തന്‍റെ മെഴുകു പ്രതിമയുടെ നെറ്റിയിൽ കള്ളന്‍ എന്ന് എഴുതുന്ന ചിത്രമാണ് 'കള്ളന്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കൂ' എന്ന ഹാഷ്ടാഗോടെ ദിവ്യയുടെ ട്വീറ്റ് ചെയ്തതിനാണ് കേസെടുത്തത്.

തന്‍റെ ട്വീറ്റ് കണ്ട് പിന്തുണച്ചവരോട് നന്ദി പറ‍യുന്നു. എന്നാൽ ഇഷ്ടപ്പെടാത്തവരോട് ഒന്നും പറയാനില്ല. ഇന്ത്യയിൽ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുകയാണ്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തവരോട് പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത് - എന്ന് ട്വീറ്റിൽ പറയുന്നു.

add image

Latest


add image
add image
add image
add image
Top