logo
Breaking News

തോക്ക് വൃത്തിയാക്കുന്നതിനിടെ വ്യോമസേനാ ഉപമേധാവിക്ക് അബദ്ധത്തിൽ വെടിയേറ്റു

News Desk | Updated on:   Sep  27,  2018  10:41 am

തുടയിലേക്ക് വെടിയുണ്ട തുളച്ചുകയറിയ എയർ മാർഷലിനെ ഡൽഹിയിലെ ആർമി റിസർച്ച്​ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: വ്യോമസേന ഉപമേധാവി എയർ മാർഷൽ ഷിരിഷ്​ ബബാൻ ഡിയോക്ക്​ തോക്ക്​ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റു. തുടയിലേക്ക് വെടിയുണ്ട തുളച്ചുകയറിയ എയർ മാർഷലിനെ ഡൽഹിയിലെ ആർമി റിസർച്ച്​ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തി​ന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായൊന്നുമില്ലെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ജൂലൈയിലാണ്​ വ്യോമസേന ഉപമേധാവിയായി സ്ഥാനമേറ്റത്​. മഹാരാഷ്​ട്ര നാഗ്​പുർ സ്വദേശിയായ അദ്ദേഹം 1979ലാണ്​ വ്യോമസേനയിൽ അംഗമായത്.

add image

Latest


add image
add image
add image
add image
Top