logo
Breaking News

റാഫേൽ ഇടപാട്: അംബാനിയെ നിർദേശിച്ചത് ഇന്ത്യൻ സർക്കാരാണെന്ന എന്ന വെളിപ്പെടുത്തൽ നിഷേധിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

News Desk | Updated on:   Sep  26,  2018  02:45 pm

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് റാഫേൽ ഇടപാടിനെ കുറിച്ച്​ മാക്രോണ്‍ പ്രതികരിച്ചത്​.

യുഎൻ: റാഫേൽ യുദ്ധവിമാന ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനൊപ്പം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി നിർദേശിച്ചത് ഇന്ത്യൻ സർക്കാരാണെന്ന് മുന്‍ പ്രസിഡൻറ്​ ഫ്രാന്‍സ്വാ ഒലാന്ദ്​ വെളിപ്പെടുത്തലിനെ നിഷേധിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഇന്ത്യയുമായുള്ള ഇടപാട്​ മുൻ ​പ്രസിഡൻറ്​ ഫ്രാന്‍സ്വാ​ ഒലാന്ദി​ന്റെ കാലത്താണെന്ന്​ ചൂണ്ടിക്കാട്ടി മാക്രോൺ ഒഴിഞ്ഞുമാറുകയായിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും മാക്രോൺ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് റാഫേൽ ഇടപാടിനെ കുറിച്ച്​ മാക്രോണ്‍ പ്രതികരിച്ചത്​. റാഫേൽ ഇടപാട് സംബന്ധിച്ച വാർത്തകളെ അന്താരാഷ്ട്ര മാധ്യമനാണ് ഗൗരവത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

add image

Latest


add image
add image
add image
add image
Top