logo
Breaking News

ബാങ്ക് അക്കൗണ്ടിനും ഫോൺ നമ്പറിനും വേണ്ട; നിയന്ത്രണങ്ങളോടെ ആധാറിന്‌ സുപ്രീംകോടതിയുടെ അനുമതി

Delhi Bureau | Updated on:   Sep  26,  2018  12:41 pm

ബാങ്ക് അക്കൗണ്ട്, ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങൾ വെച്ചാണ് ബെഞ്ചിൻെറ ഭൂരിപക്ഷ വിധി.

ന്യൂഡൽഹി: നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രിംകോടതി ഭരണഘടനാ സാധുത നൽകി. ബാങ്ക് അക്കൗണ്ട്, ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങൾ വെച്ചാണ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്ക്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ എ കെ സി​ക്രി, എഎം ഖ​ൻ​വി​ൽ​ക​ർ, ഡി ​വൈ ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെഞ്ചിൻെറ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ് വിധി വായിച്ചത്.

ആധാർ വിധിയിലെ പ്രധാന കാര്യങ്ങൾ:
1. ബാങ്ക് അക്കൗണ്ട്, ടെലിഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ട
2. കുട്ടികളുടെ വിവരങ്ങൾക്ക് എടുക്കാൻ മാതാപിതാക്കളുടെ അനുമതി വേണം
3. ആദായ നികുതി റിട്ടേണിന് ആധാർ നിർബന്ധം
4. നീറ്റ്, സിബിഎസ്ഇ പരീക്ഷകൾക്ക് ആധാർ നിർബന്ധമല്ല
5. ആധാർ വിവരങ്ങൾ കോടതി അനുമതി ഇല്ലാതെ മറ്റു ഏജൻസികൾക്ക് കൈമാറരുത്
​6. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ അവകാശപ്പെടാനാകില്ല
7. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആധാർ അന്തസ്സ് നൽകുന്നു
8. 33(2) വകുപ്പ് റദ്ദാക്കി
9. ആധാർ നിയമത്തിൽ ഭേദഗതികൾക്ക് നിർദേശം
10. രണ്ട് പ്രധാന വകുപ്പുകൾ ഒഴിവാക്കി
11. സ്കൂൾ പ്രവേശത്തിന് ആധാർ നിർബന്ധമാക്കരുത്

add image

Latest


add image
add image
add image
add image
Top