logo
Breaking News

കന്നഡ സൂപ്പർ താരം രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീരപ്പനെ കുറ്റവിമുക്തനാക്കി കോടതി വിധി

Bengaluru Bureau | Updated on:   Sep  25,  2018  03:22 pm

2000ൽ നടന്ന സംഭവത്തിൽ 18 വർഷങ്ങൾക് ശേഷമാണ് വിധി വരുന്നത്.

ഈറോഡ്: കന്നഡ സൂപ്പർ താരം രാജ്‌കുമാറിനെ തട്ടി കൊണ്ടുപോയ കേസിൽ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും കുറ്റവിമുക്തനാക്കി. 2000ൽ നടന്ന സംഭവത്തിൽ 18 വർഷങ്ങൾക് ശേഷമാണ് വിധി വരുന്നത്. കേസിൽ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ല്‍ വീരപ്പന്‍ കൊല്ലപ്പെടുകയും 2006 ൽ രാജ്‌കുമാർ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന രാജ്കുമാറിനെ തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തില്‍ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുന്നത്.രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ്‌ കേസ്‌. സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കിയിരുന്നു.

add image

Latest


add image
add image
add image
add image
Top