logo
Breaking News

മുത്തലാഖ് ഓർഡിനൻസിനെതിരെ സമസ്ത കേരള ജമിയത്തുൽ ഉലമ സുപ്രീംകോടതിയിൽ

Delhi Bureau | Updated on:   Sep  25,  2018  02:29 pm

മുസ്ളീം മതത്തിൽ ഉള്ളവരെ മാത്രം കുറ്റക്കാർ ആക്കുന്നത് തുല്യതയ്ക്കുള്ള ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജമിയത്തുൽ ഉലമ സുപ്രീം കോടതിയെ സമീപിച്ചു. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാൽ അത് ക്രിമിനൽ കുറ്റം ആകില്ലെന്നും മറ്റു മതങ്ങളിലെ നടപടി പ്രകാരമല്ലാത്ത വിവാഹമോചനവും ഭാര്യയെ ഉപേക്ഷിക്കലും കുറ്റകരമല്ലെന്നും ഹർജിയിൽ പറയുന്നു. മുസ്ളീം മതത്തിൽ ഉള്ളവരെ മാത്രം കുറ്റക്കാർ ആക്കുന്നത് തുല്യതയ്ക്കുള്ള ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിനെ ജയിലിൽ അടച്ചാൽ വിവാഹബന്ധം കൂടുതൽ വഷളാവുകയാണ് ചെയ്യുക. സുപ്രീം കോടതി വിധി പ്രകാരം മൂന്ന് തലാഖ് ഒറ്റയടിക്ക് ചൊല്ലിയാൽ വിവാഹ മോചനം നടക്കില്ല, അത് നടപടിക്രമങ്ങളിലെ അപാകത മാത്രമാണെന്നും ഹർജിയിൽ വിശദമാക്കുന്നു.

add image

Latest


add image
add image
add image
add image
Top