logo

വയലിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മകൾ മരിച്ചു

News Desk | Updated on:   Sep  25,  2018  01:09 pm

പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്ക്കറും മകളും മുൻ‌ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാലഭാസ്‌കറും ലക്ഷ്മിയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബാലഭാസ്‌ക്കറിന് കഴുത്തിനും തലയ്ക്കുമാണ് പരിക്ക്. ലക്ഷ്മിയുടെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അര്‍ജുനനും തലയ്ക്കാണ് പരിക്ക്. ബാലഭാസ്‌ക്കറുടേയും അര്‍ജുനന്റേയും പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.ഹൈവേ പട്രോളിങ്ങ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
കാറിന്റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതെന്ന് ഹൈവേ പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തെടുത്തപ്പോൾ കു‍ഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

add image

Latest


add image
add image
add image
add image
Top