logo
Breaking News

തൊഴിലാളിയെ മർദിച്ച റെസ്റ്റോറന്റ് ഉടമയെ ചോദ്യം ചെയ്ത സാമൂഹ്യപ്രവർത്തകന് ക്രൂരമർദനം; സംഭവം ഇടപ്പള്ളിയിലെ താൾ റെസ്റ്റോറന്റിൽ

News Desk | Updated on:   Sep  25,  2018  01:05 pm

പ്രളയസമയത്ത് ദുരിതാശ്വാസ - രക്ഷാ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവർത്തകൻ ജവഹർ കാരാട്ടിനാണ് ക്രൂരമായ മർദനമേറ്റത്.

എറണാകുളം: തൊഴിലാളിയെ മർദിച്ച ഹോട്ടൽ ഉടമയെ ചോദ്യം ചെയ്ത സാമൂഹ്യപ്രവർത്തകന് കൊച്ചിയിൽ റെസ്‌റ്റോറന്റ് ഉടമയുടെ മർദനം. പ്രളയസമയത്ത് ദുരിതാശ്വാസ - രക്ഷാ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവർത്തകൻ ജവഹർ കാരാട്ടിനാണ് ക്രൂരമായ മർദനമേറ്റത്. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റില്‍ വച്ചാണ് റെസ്റ്റോറന്റ് ഉടമയുടെയും സംഘത്തിന്റെയും അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലപ്പുറം സ്വദേശിയായ ജവഹർ കൊച്ചിയില്‍ ഊബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയ്‌ ആയി ജോലി ചെയ്തുവരികയാണ്. ഒരു ഓർഡർ എടുക്കാനായി താൾ റെസ്റ്റോറന്റിൽ ചെന്നപ്പോൾ കടയുടമ ഒരു തൊഴിലാളിയെ കടയ്ക്കുമുന്നിലിട്ട് മര്ദിക്കുന്നതു കാണുകയായിരുന്നു. അക്രമം ചോദ്യം ചെയ്ത ജവഹറിനുനേരെയായി പിന്നീട് ഇവരുടെ അതിക്രമം. പത്തോളം ആളുകൾ ചേർന്ന് ജവഹറിനെ റെസ്റ്റോറന്റിനുള്ളിലേക്ക് വലിച്ച് കൊണ്ടുപോയി അരമണിക്കൂറോളം മർദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഇവർ തകർത്തു.
റെസ്റ്റോറന്റ് ഉടമയും സംഘവും നടത്തിയ ക്രൂരമായ അക്രമത്തിൽ ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ടായിട്ടുണ്ട്. കഴുത്തിനും തോളിനും സാരമായ പരിക്കേറ്റു. ഇരു ചെവിയിലും നീർക്കെട്ടുണ്ടാവുകയും കേൾവിശക്തിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top