logo
Breaking News

തെളിവെടുപ്പിനായി ബിഷപ്പിനെ ഇന്ന് കുറവിലങ്ങാട് മഠത്തിൽ എത്തിക്കും

News Desk | Updated on:   Sep  23,  2018  08:10 am

മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിനിർത്തി ആയിരിക്കും തെളിവെടുപ്പ്

കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിൽ എത്തിക്കും. പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുക്കുക.

മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിനിർത്തി ആയിരിക്കും തെളിവെടുപ്പ്. ശക്തമായ പൊലീസ് സന്നാഹത്തോടെ ആയിരിക്കും ഫ്രാങ്കോയെ കുറവിലങ്ങാട് എത്തിക്കുക. ബിഷപ്പ് കേരളത്തിലെത്തിയാൽ താമസിക്കാൻ തെരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേർന്നുള്ള ഗസ്റ്റ് ഹൗസായിരുന്നു.

കേസിൽ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ബിഷപ്പിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഡി.എൻ.എ സാംപിൾ ശേഖരിച്ചു. ഇതിന്‍റെ പരിശോധനാഫലം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുപ്പ് നടന്നേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.

add image

Latest


add image
add image
add image
add image
Top