logo

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

News Desk | Updated on:   Sep  22,  2018  03:05 pm

അറസ്റ്റിലായ ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. അറസ്റ്റിലായ ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം.

24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കണം. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.

ഇതിനകം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധനയും കസ്റ്റഡി കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം.

add image

Latest


add image
add image
add image
add image
Top