logo

അന്വേഷണഘട്ടത്തിൽ ഫ്രാങ്കൊക്കെതിരെ കൂടുതൽ കന്യാസ്ത്രീകൾ പരാതി നൽകി; കേസുകൾ ഉടൻ രജിസ്റ്റർ ചെയ്‌തേക്കും

News Desk | Updated on:   Sep  22,  2018  01:51 pm

പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ അടുത്ത കാലത്തതൊന്നും ഫ്രാങ്കോ ജാമ്യം നേടി പുറത്തിറങ്ങാനിടയില്ല.

കോട്ടയം: ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടക്കവേ കൂടുതൽ കന്യാസ്ത്രീകൾ സമാനമായ പരാതികൾ അന്വേഷണസംഘത്തിന് നൽകിയതായി കോട്ടയം എസ്‍പി ആര്‍ ഹരിശങ്കര്‍. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. ഫ്രാങ്കക്കെതിരെ ഈ പരാതികളിന്മേൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന. ജലന്ധറിൽ വച്ച് നടന്ന പീഡനങ്ങളായതിനാൽ പരാതി പഞ്ചാബ് പൊലീസിന് കൈമാറാനും സാധ്യതയുണ്ട്.

ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സമരം ചെയ്ത കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ അടുത്ത കാലത്തതൊന്നും ഫ്രാങ്കോ ജാമ്യം നേടി പുറത്തിറങ്ങാനിടയില്ല.

add image

Latest


add image
add image
add image
add image
Top