logo

ന്യുയോർക്കിൽ ഡേ കെയർ സെന്റർ ജീവനക്കാരി മൂന്നു നവജാത ശിശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു

News Desk | Updated on:   Sep  22,  2018  12:24 pm

കുത്തേറ്റ ശിശുക്കളിൽ രണ്ടുപേർ പെൺകുട്ടികളും ഒന്ന്​ ആൺകുട്ടിയുമാണ്​.

ന്യുയോർക്ക്​ സിറ്റി​: ഡേ കെയർ സെന്റർ ജീവനക്കാരി മൂന്ന്​​ നവജാത ശിശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു. 13 ദിവസം, 22 ദിവസം, 33 ദിവസം പ്രായമുള്ള ശിശുക്കൾക്കാണ് കുത്തേറ്റത്​. കുഞ്ഞുങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചതിനു ശേഷം ഒരു പുരുഷനെയും സ്ത്രീയെയും ഇവർ കുത്തി. തുടർന്ന് ഇവർ സ്വന്തം കൈത്തണ്ടയിലും മുറിവേൽപ്പിച്ചു.

കുത്തേറ്റ ശിശുക്കളിൽ രണ്ടുപേർ പെൺകുട്ടികളും ഒന്ന്​ ആൺകുട്ടിയുമാണ്​. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയം ഒമ്പതു കുഞ്ഞുങ്ങളും രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നു. കുത്തേറ്റ ശിശുവിന്റെ പിതാവാണ് അക്രമണത്തിനിരയായവരിൽ ഒരാൾ​. ഡേ കെയർ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്​. അക്രമത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യകതമായിട്ടില്ല.

add image

Latest


add image
add image
add image
add image
Top