logo

ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാങ്കോയെ ഡിസ്‌ചാർജ് ചെയ്തു

News Desk | Updated on:   Sep  22,  2018  10:10 am

പ്രായത്തിന്റെ അവശതമാത്രമാണ്​ ഫ്രാങ്കോക്കുള്ളത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

കോട്ടയം: ഇന്നലെ രാത്രി യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ ഫ്രാങ്കോ മുള​ക്കലിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളിലെന്ന് ഡോക്ടർമാർ. വിശദമായി പരിശോധിച്ച ശേഷം ഡോക്ടർമാർ ഫ്രാങ്കോയെ​ ഡിസ്​ചാർജ്​ ചെയ്​തു. രണ്ടു ഘട്ടങ്ങളിലായി ഫ്രാങ്കോയുടെ ഇസിജിയും രക്തവും പരിശോധിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പ്രായത്തിന്റെ അവശതമാത്രമാണ്​ ഫ്രാങ്കോക്കുള്ളത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

തൃപ്പൂണിത്തുറയിൽനിന്നും​ കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദനയനുഭവപ്പെടുന്നു എന്ന് കൂടെയുള്ള പൊലീസുകാരോട് ഫ്രാങ്കോ പറയുകയായിരുന്നു. തുടർന്ന് രാത്രി 10.45​ന് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top