logo

അഭിമന്യുവായി മിനോൺ ജോൺ; രക്തസാക്ഷിയുടെ ജീവിതം സിനിമയാകുന്നു

News Desk | Updated on:   Sep  22,  2018  09:47 am

മിനോൺ ആണ് അഭിമന്യുവായി ചിത്രത്തിൽ അഭിനയിക്കുന്നത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാവുന്നു. 2017 ൽ പുറത്തിറങ്ങിയ ആറടിയുടെ സംവിധായകൻ സജി എസ്. പാലമേലാണ് ചിത്രം സംവിധാനം ചെയുന്നത്.

നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മിനോൺ ആണ് അഭിമന്യുവായി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ദ്രൻസ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തും. സംഭവത്തെ അതിന്റെ പൂർണ്ണതയിൽ തന്നെ അവതരിപ്പിക്കുന്നതാവും ചിത്രം.

വട്ടവട, മൂന്നാർ, എറണാകുളം എന്നിവിടങ്ങളിലായി നവംബർ മാസത്തിൽ ചിത്രീകരണം നടക്കും. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറ. കലാ സംവിധാനം ജ്യോതിഷ് ശങ്കർ.

അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും സന്നിഹിതരാവുന്ന ചടങ്ങിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കും.

വർഗീയത തുലയട്ടെ എന്ന് ചുവരെഴുതിയതിനു കാമ്പസ് ഫ്രണ്ട് ക്രിമിനൽസംഘം അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top