logo
Breaking News

ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

News Desk | Updated on:   Sep  21,  2018  11:15 pm

കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രക്കിടെ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് ഫ്രാങ്കോ പറയുകയായിരുന്നുവത്രേ.

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യാത്രക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ച ബിഷപ്പിനെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം.

കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രക്കിടെ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് ഫ്രാങ്കോ പറയുകയായിരുന്നുവത്രേ. നേരത്തെ അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ഫ്രാങ്കോയുടെ ആരോഗ്യനില പരിശോധിച്ചപ്പോൾ തൃപ്തികരമായിരുന്നു.

add image

Latest


add image
add image
add image
add image
Top