logo
Breaking News

ഫ്രാങ്കോയുടെ അറസ്റ്റ് ഉടൻ; നടൻ ദിലീപിന്റെ അറസ്റ്റിനു സമാനമായ സുരക്ഷാ സന്നാഹങ്ങൾ

Special Correspondent | Updated on:   Sep  21,  2018  02:00 pm

റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടൻ. നേരത്തെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഒരുക്കിയതിനു സമാനമായ സുരക്ഷാ സന്നാഹങ്ങൾ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഉടൻ വൈക്കം കോടതിയിലേക്കാണ് ഫ്രാങ്കോയെ കൊണ്ടുപോകുക. ഇതിനായി അകമ്പടി വാഹനങ്ങൾ എത്തിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പഞ്ചാബ് പൊലീസിനെ കേരളാ പൊലീസ് അറിയിച്ചുകഴിഞ്ഞു. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് എത്തിയപ്പോൾ തന്നെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല എന്ന് അന്വേഷണസംഘം ഫ്രാങ്കോയെ അറിയിക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top