logo

പരിശോധന അവസാനഘട്ടത്തിൽ; കണ്ണൂർ വിമാനത്താവളത്തിൽ ബോയിങ് യാത്രാ വിമാനമിറങ്ങി

Malabar Bureau | Updated on:   Sep  20,  2018  12:03 pm

എയർട്രാഫിക്​ പരിശോധനയുടെ റിപ്പോർട്ട്​ എയർ ഇന്ത്യ ഡിജിസിഎക്ക്​ നൽകുന്നതോടെ വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കും.

മട്ടന്നൂർ: എയർട്രാഫിക് കൺട്രോളിൽനിന്ന്​ റൂട്ടുകളുടെ നിർണയം, എയർപോർട്ടുകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷൻ തുടങ്ങിയവയുടെ പരിശോധനകൾക്കായി​​ വ​ലി​യ യാ​ത്രാ​വി​മാ​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. എ​യ​ർ​ക്രാ​ഫ്​​റ്റ്​ പ​രീ​ക്ഷ​ണ​ത്തി​നായി 190 സീ​റ്റു​ക​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ബോ​യി​ങ്​ വി​മാ​നമാണ് മട്ടന്നൂർ മൂർഖൻപറമ്പിലെ വിമാനത്തവാളത്തിൽ ഇറങ്ങിയത്. അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള പരിശോധനയാണിത്.

വിമാനത്താവളത്തിന്​ ലൈസൻസ്​ നൽകുന്നതിന്​ മുന്നോടിയായി എത്തിയ ഡിജിസിഎയുടെ രണ്ടംഗസംഘം കഴിഞ്ഞദിവസം വൈകീട്ട്​ പരിശോധന പൂർത്തിയാക്കി മടങ്ങിയിരുന്നു. റൺവേ, ടാക്സി ട്രാക്ക്, പ്രിസീഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ, ഗ്രൗണ്ട് ലൈറ്റിങ്​, പാസഞ്ചർ ബോർഡിങ്​ ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്നത്തെ എയർട്രാഫിക്​ പരിശോധനയുടെ റിപ്പോർട്ട്​ എയർ ഇന്ത്യ ഡിജിസിഎക്ക്​ നൽകുന്നതോടെ വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കും.

add image

Latest


add image
add image
add image
add image
Top