logo

'E ≠ mc²'; ഐൻസ്റ്റീന്റെ ഊർജസമവാക്യം തെറ്റാണെന്ന 'കണ്ടെത്തലുമായി' വിവാദ ആൾദൈവം നിത്യാനന്ദ

Bengaluru Bureau | Updated on:   Sep  20,  2018  10:24 am

എംസി സ്‌ക്വയറിന് തുല്യമാകാന്‍ എനര്‍ജിക്ക് സാധിക്കില്ല എന്ന വാദത്തെ മാസാഹാരികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെയൊക്കെ ഉദാഹരിച്ചാണ് നിത്യാനന്ദ വിശദീകരിക്കുന്നത്.

ബെംഗളൂരു: ഒരു പ്രത്യേകതരം മാമ്പഴം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ സാധിക്കുമെന്നും ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും തുടങ്ങി നിരവധി 'കണ്ടെത്തലുകൾ' നടത്തിയ വിവാദ ആൾദൈവം നിത്യാനന്ദ ആൽബർട്ട് ഐൻസ്റ്റീന്റെ ഊർജസമവാക്യം തെറ്റാണെന്നു പ്രഖ്യാപിച്ച് രംഗത്ത്. E=mc² എന്ന സമവാക്യം തെറ്റാണെന്നാണ് ബെംഗളൂരുവിൽ നടത്തിയ ഒരു ആധ്യാത്മിക പ്രഭാഷണത്തിനിടെ നിത്യാനന്ദ വിശദീകരിക്കുന്നത്.

എനര്‍ജി, ഒരിക്കലും എംസി സ്‌ക്വയറിന് തുല്യമല്ല. എംസി സ്‌ക്വയറിന് തുല്യമാകാന്‍ എനര്‍ജിക്ക് സാധിക്കില്ല എന്ന വാദത്തെ മാസാഹാരികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെയൊക്കെ ഉദാഹരിച്ചാണ് നിത്യാനന്ദ വിശദീകരിക്കുന്നത്.മാംസാഹാരികളുടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും വ്യത്യസ്തമാണ്. അവര്‍ക്കതിനെ ഉയര്‍ച്ച താഴ്ചകളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു സസ്യാഹാരിയുടെ തലച്ചോറിന് മാത്രമേ ഇവയുടെ അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയൂ. അതിനാൽ ഇവരുടെ കാര്യത്തിൽ എം, സി എന്നിവ ചേർന്നാൽ 'എംസി' അല്ലെന്നും 'എംഎംഎംഎംഎംഎംഎംഎംസിസിസിസിസിസിസിസി' ആണെന്നും നിത്യാനന്ദ 'കണ്ടെത്തുന്നു'.

add image

Latest


add image
add image
add image
add image
Top