logo

മോദിയെ കാണാൻ കഴിയാത്തതിൽ പ്രതിഷേധം; യുവതി ബസിനു തീവെച്ചു

News Desk | Updated on:   Sep  20,  2018  08:08 am

വാരാണസി കന്റോൺമെന്റ് ബസ് സ്റ്റേഷനിൽ ബുധനാഴ്ചയായിരുന്നു സംഭവം

വാരാണസി: വാരാണസി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിക്കാഞ്ഞതിൽ നിരാശയായ സ്ത്രീ ബസിനു തീവെച്ചു. ലഖ്നൗവിലേക്ക്‌ യാത്രക്കാരുമായി പോവുകയായിരുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആഡംബര വോൾവോ ബസിനാണ് തീകൊളുത്തിയതെന്ന്‌ പോലീസ് പറഞ്ഞു. തീ പടരുന്നതിനുമുമ്പേ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

വാരാണസി കന്റോൺമെന്റ് ബസ് സ്റ്റേഷനിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിൽനിന്ന് പൂർവാഞ്ചൽ മേഖല വേർപെടുത്തി പ്രത്യേക സംസ്ഥാനമുണ്ടാക്കണമെന്ന് വാദിക്കുന്ന വന്ദന രഘുവംശിയാണ് അതിക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ ആയിരുന്നു സംഭവം. മോദിയെയും യോഗിയെയും കാണാൻ കുറച്ചു കാലങ്ങളായി താൻ കാത്തിരിക്കുകയാണെന്നും സഹികെട്ടാണ് ഇങ്ങനെ ചെയ്തതെന്നും വന്ദന പറഞ്ഞു. ഇവരെ പോലീസ് അറസ്റ്റുചെയ്തു

വന്ദന ബസിൽ പെട്രോളൊഴിച്ചു തീവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു മണിക്കൂറോളമെടുത്താണ് തീയണയ്ക്കാനായത്. ബസ് പൂർണമായും കത്തിനശിച്ചു.

സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് ഓഗസ്റ്റ് 15 മുതൽ ഇവർ നിരാഹാരസമരം നടത്തിയിരുന്നു. ആരോഗ്യനില മോശമായതോടെ ഓഗസ്റ്റ് 29-ന് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നെന്നും വാരാണസി എസ്.പി. ദിനേഷ് കുമാർ സിങ് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top