logo
Breaking News

പശുവിന് 'രാഷ്ട്രമാതാവ്' പദവി നൽകണമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ പ്രമേയം; പിന്തുണച്ച് കോൺഗ്രസ്സും

Delhi Bureau | Updated on:   Sep  19,  2018  11:58 pm

പശു മാത്രമാണ് മൃഗങ്ങളിൽ ഓക്സിജൻ പുറത്തേക്ക് വിടുന്ന ജീവിയെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടിയത്.

ഡെറാഡൂൺ: പശുവിന് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസടക്കമുളളവർ പിന്തുണക്കുകയും ചെയ്തു.

പശു മാത്രമാണ് മൃഗങ്ങളിൽ ഓക്സിജൻ പുറത്തേക്ക് വിടുന്ന ജീവിയെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ചടക്കം പശുവിനെ രാഷ്ട്ര മാതാവാക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ച് ദീർഘപ്രഭാഷണമാണ് രേഖ ആര്യ നിയമസഭയിൽ നടത്തിയത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന നിയമസഭയുടെ ഒറ്റവരിയിലുള്ള പ്രമേയം കേന്ദ്രസർക്കാരിനെ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top