logo
Breaking News

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ്; ഷാനവാസും സുധാകരനും കൊടിക്കുന്നിലും​ വർക്കിങ് പ്രസിഡന്റുമാർ; ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ

Political Desk | Updated on:   Sep  19,  2018  10:06 pm

വൈസ് പ്രസിഡന്റിന് പകരം മൂന്നു വർക്കിങ് പ്രസിഡന്റുമാർ കടന്നു വരുന്നത് സംഘടനയിൽ പുതിയ അധികാരകേന്ദ്രങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുമോ എന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമ​ചന്ദ്രനെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. നിലവിലെ സംഘടനാ സംവിധാനത്തിൽ നിന്നും വേറിട്ട്​ മൂന്നു വർക്കിങ്​ പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. എംഐ ഷാനവാസ്​, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്​ എന്നിവരെയാണ്​ വർക്കിങ്​ പ്രസിഡൻറുമാരായി നിയമിച്ചിരിക്കുന്നത്. കെ മുരളീധരന് തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാൻ സ്ഥാനം നൽകിയിട്ടുണ്ട്. ബെന്നി ബഹന്നാന് യുഡിഎഫ്​ കൺവീനർ സ്ഥാനം നൽകാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ​മുന്നണി സംവിധാനമെന്ന നിലയിൽ യുഡിഎഫിനകത്ത് ഇക്കാര്യം അവതരിപ്പിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

ഗ്രൂപ്പ് - സാമുദായിക ഘടകങ്ങൾ പരിഗണിച്ചാണ് സ്ഥാനങ്ങൾ നിര്ണയിച്ചിരിക്കുന്നതെങ്കിലും ​​ഗ്രൂപ്പിന്​ അതീതമായ വ്യക്​തിത്വമെന്ന നിലയിലാണ്​ മുല്ലപ്പള്ളിയെ പരിഗണിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റിന് പകരം മൂന്നു വർക്കിങ് പ്രസിഡന്റുമാർ കടന്നു വരുന്നത് സംഘടനയിൽ പുതിയ അധികാരകേന്ദ്രങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുമോ എന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

ആന്ധ്രയിലെ ചുമതലയുള്ളതിനാൽ കേരളത്തിലെ സംഘടനാ സംവിധാനത്തിൽ നിന്നും മാറിനിൽക്കേണ്ടിവരുന്ന എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്​തനാണ്​ ബെന്നി ബഹനാൻ. അതിനാൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കടന്നുവരുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയമടക്കമുള്ള വിഷയങ്ങളിലും മുന്നണി സമവായം രൂപീകരിക്കേണ്ട വിഷയങ്ങളിലും ഉമ്മൻ ചാണ്ടിയുടെ വാക്കിനു പ്രസക്തിയേറും.

add image

Latest


add image
add image
add image
add image
Top