logo
Breaking News

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യട്രെയിൻ ജർമനിയിൽ സർവീസ് തുടങ്ങി

News Desk | Updated on:   Sep  19,  2018  01:32 pm

കൊ​ച്ചി മെ​ട്രോ​ക്ക്​ കോ​ച്ചു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ ഫ്രഞ്ച് കമ്പനിയായ ആ​ൽ​സ്​​റ്റോം ആ​ണ്​ ഈ ഹൈഡ്രജൻ ട്രെയിൻ നിർമിച്ചിരിക്കുന്നത്.

ക​ക്​​സ്​​ഹാ​വ​ൻ: ഹൈ​ഡ്ര​ജ​ൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആ​ദ്യ ട്രെ​യി​ൻ ജ​ർ​മ​നി​യി​ൽ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ സർവീസ് തു​ട​ങ്ങി. കൊ​ച്ചി മെ​ട്രോ​ക്ക്​ കോ​ച്ചു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ ഫ്രഞ്ച് കമ്പനിയായ ആ​ൽ​സ്​​റ്റോം ആ​ണ്​ ഈ ഹൈഡ്രജൻ ട്രെയിൻ നിർമിച്ചിരിക്കുന്നത്. പ​രി​സ്​​ഥി​തി​സൗ​ഹൃ​ദ സാങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ രൂപകൽപന ചെയ്തിരിക്കുന്ന ഈ​ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ നീ​രാ​വി​യും ജ​ല​വും മാ​ത്ര​മാ​ണ്​ പുറന്തള്ളുക.

ഹൈ​ഡ്ര​ജ​ന്റെയും ഓ​ക്‌​സി​ജ​ന്റെയും സം​യോ​ജ​ന​ത്തി​ലൂ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫ്യു​വ​ല്‍ സെ​ല്ലു​ക​ളാ​ണ് ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ല്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡീ​സ​ല്‍ - ഇലക്ട്രിക് എ​ന്‍ജി​ന്‍ ട്രെ​യിനുകളെ അ​പേ​ക്ഷി​ച്ച് ഹൈ​ഡ്ര​ജ​നി​ല്‍ ഓ​ടു​ന്ന ട്രെ​യി​ന് നി​ര്‍മ്മാ​ണ ചെലവ് കൂ​ടു​ത​ലാ​ണ്. എന്നാൽ സർവീസ് നടത്താൻ വളരെ കുറഞ്ഞ ചെലവ് മാത്രമേ വേണ്ടൂ എന്നതാണ് പ്രത്യേകത.

വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ ക​ക്​​സ്​​ഹാ​വ​ൻ, ബ്ര​മ​ർ​ഹാ​വ​ൻ, ബ്ര​മ​ർ​വോ​ർ​ദെ, ബ​ക്​​സ്​​റ്റെ​ഹൂ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 100 കിലോ മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്രെ​യി​ൻ സ​ർ​വി​സ്. 2021 ഓ​ടെ ഇ​ത്ത​ര​ത്തി​ല്‍ 14 ട്രെ​യി​നു​ക​ള്‍ കൂ​ടി പുറത്തിറക്കാനാണ് ആൽസ്​​റ്റോം പദ്ധതിയിട്ടിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top