logo
Breaking News

മുത്തലാഖ് കുറ്റകരം; ഓർഡിനനസിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

News Desk | Updated on:   Sep  19,  2018  01:15 pm

മുത്തലാഖ്​ ക്രിമിനൽ കുറ്റമാണെന്നും മൂന്നു വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലിൽ പറയുന്നു.

ന്യൂഡൽഹി: മുത്തലാഖ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഒാർഡിനൻസ്​ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യസഭയിൽ നിയമം പാസാക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ്​ ഒാർഡിനൻസ്​ കൊണ്ടുവന്നത്​.

കഴിഞ്ഞ വർഷം ലോക്​സഭ പാസാക്കിയ മുസ്​ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലി​​​​​​െൻറ അതേ വ്യവസ്​ഥകളാണ്​ ഒാർഡിനൻസിലുമുള്ളത്​. മൂന്ന്​ തലാഖും ഒരുമിച്ച്​ ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന മുത്തലാഖ്​ ക്രിമിനൽ കുറ്റമാണെന്നും മൂന്നു വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലിൽ പറയുന്നു. ബില്ലിനെതിരെ​ ശക്​മായ എതിർപ്പുയർന്നതിനെ തുടർന്ന്​ രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.

നിയമത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്​ഥാന സർക്കാറുക​ളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. മിക്ക സംസ്​ഥാന സർക്കാറുകളും ബില്ലിനെ അനുകൂലിച്ചു.

ലോക്​ സഭ പാസാക്കിയ ബില്ലിൽ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികളും കൊണ്ടുവന്നിരുന്നു. ബി​ല്ലി​ലെ നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്​: ഒ​ന്ന്, മു​ത്ത​ലാ​ഖ്​ ജാ​മ്യം​കി​ട്ടാ​ത്ത ക്രി​മി​ന​ൽ കു​റ്റ​മാ​യി തു​ട​രു​​മെ​ങ്കി​ലും ഭാ​ര്യ​യു​ടെ വാ​ദം കേ​ട്ട​ശേ​ഷം ഭ​ർ​ത്താ​വി​ന്​ ജാ​മ്യം​ന​ൽ​കാ​ൻ മ​ജി​സ്​​ട്രേ​റ്റി​ന്​ അ​ധി​കാ​രം ഉ​ണ്ടാ​കും. ര​ണ്ട്, ഭ​ർ​ത്താ​വും ഭാ​ര്യ​യും പ​ര​സ്​​പ​രം പൊ​രു​ത്ത​പ്പെ​ട്ട്​ മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ചാ​ൽ മു​ത്ത​ലാ​ഖ്​ സം​ബ​ന്ധി​ച്ച കേ​സ്​ അ​വ​സാ​നി​പ്പി​ക്കും.

add image

Latest


add image
add image
add image
add image
Top