logo

ജലന്ധറിലെ ചോദ്യം ചെയ്യലിൽ പതറി; തൃപ്പൂണിത്തുറയിൽ ഫ്രാങ്കോ എത്തിയത് പരിശീലനം നേടിയ ശേഷം

News Desk | Updated on:   Sep  19,  2018  12:58 pm

നേരത്തെ ജലന്ധറിൽ നടന്ന ചോദ്യം ചെയ്യലിൽ സ്വയം കുഴിയിൽ ചാടുന്ന തരത്തിലാണ് ഫ്രാങ്കോ മറുപടി നൽകിയത്.

എറണാകുളം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യലിന് ഹാജരായത് പരിശീലനം നേടിയ ശേഷമാണെന്ന് റിപ്പോർട്ടുകൾ. നേരത്തെ ജലന്ധറിൽ നടന്ന ചോദ്യം ചെയ്യലിൽ സ്വയം കുഴിയിൽ ചാടുന്ന തരത്തിലാണ് ഫ്രാങ്കോ മറുപടി നൽകിയത്. കന്യാസ്ത്രീ നൽകിയ പരാതിയിൽ പൊലീസിന് ഒരുനടപടിയും എടുക്കാൻ സാധിക്കില്ല എന്ന അമിത ആത്മവിശ്വാസമായിരുന്നുവത്രെ ഇതിനു കാരണമായത്.

പൊലീസ് കൃത്യമായ തെളിവുകൾ ശേഖരിച്ചുവെന്നും അറസ്റ്റിലേക്ക് നീങ്ങുമെന്നും മനസ്സിലാക്കിയ സാഹചര്യത്തിലാണ് അഭിഭാഷകർ അടക്കമുള്ളവരിൽ നിന്നും ഫ്രാങ്കോ ചോദ്യം ചെയ്യലിനെ നേരിടാൻ പരിശീലനം നേടിയിരിക്കുന്നത്. പൊലീസ് ചോദിക്കാനിടയുള്ള ചോദ്യങ്ങൾ, ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകളെ ഖണ്ഡിക്കാനുതകുന്ന തരത്തിലുള്ള മറുപടികൾ എന്നിവയോടെയാണ് ഫ്രാങ്കോ ഇപ്പോൾ ചോദ്യം ചെയ്യലിനെ നേരിടുന്നത്. ബെംഗളൂരുവിലെ ഒരു പ്രമുഖ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയിൽ നിന്നും ഫ്രാങ്കോ പരിശീലനം നേടിയതായും സൂചനകളുണ്ട്.

ജലന്ധറിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ ഫ്രാങ്കോയിൽ നിന്നുതന്നെ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ലൈംഗിക പീഡനം നടന്നെന്ന കണ്ടെത്തലിൽ അന്വേഷണസംഘം എത്തിയത്. കന്യാസ്ത്രീ നൽകിയ പരാതിയെ സാധൂകരിക്കുന്ന തരത്തിലാണ് ജലന്ധറിൽ വച്ച് ഫ്രാങ്കോ മൊഴി നൽകിയത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് പരീശീലനമടക്കമുള്ള ഗൃഹപാഠം ചെയ്യാൻ ഫ്രാങ്കൊയെ പ്രേരിപ്പിച്ചതത്രെ.

add image

Latest


add image
add image
add image
add image
Top