logo

'ഇരയായ കന്യാസ്ത്രീ സഭാശത്രു'; ഫ്രാങ്കോയ്ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ ഇടവക വികാരി മൊഴിമാറ്റി

News Desk | Updated on:   Sep  18,  2018  10:33 am

കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താൻ കണ്ടുവെന്നുമായിരുന്നു നേരത്തെ ഫാ. നിക്കോളാസ് വെളിപ്പെടുത്തിയിരുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചത് സംബന്ധിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞ കന്യാസ്ത്രീയുടെ ഇടവകയായ കോടനാട് പളളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മൊഴിമാറ്റി. ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് വികാരിയുടെ മൊഴിമാറ്റം. തെളിവുകളുണ്ടെന്ന് പറഞ്ഞ് ഇരയായ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ. നിക്കോളാസ് നൽകുന്ന പുതിയ വിശദീകരണം. ഇരയായ കന്യാസ്ത്രീ ഫാ. നിക്കോളാസിനോടാണ് ആദ്യം പീഡനവിവരം പറഞ്ഞത്. പിന്നീട് പൊലീസിന് നൽകിയ മൊഴിയിലും ഫാ. നിക്കോളാസ് ബിഷപ്പ് ഫ്രാങ്കൊക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് പൊലീസിനു തെളിവ് നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുവാണെന്നുമാണ് ഫാ.നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണം.ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തന്നെ തെളിവ് കാണിച്ചില്ലെന്നും ഫാ. നിക്കോളാസ് ആരോപിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിലും ഫാ. നിക്കോളാസ് കന്യാസ്ത്രീയെ വിമര്‍ശിച്ചിരുന്നു.

കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താൻ കണ്ടുവെന്നുമായിരുന്നു നേരത്തെ ഫാ. നിക്കോളാസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെ ഫാ. നിക്കോളാസ് മൊഴി മാറ്റിയത് ദുരൂഹമാണെന്നും ആരോപണമുയരുന്നുണ്ട്.

add image

Latest


add image
add image
add image
add image
Top