logo
Breaking News

'സാർ' വിളി ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും; സമാനപദം കിട്ടിയാൽ മാറ്റുമെന്ന് സ്പീക്കർ

Malabar Bureau | Updated on:   Sep  18,  2018  09:41 am

സഭയിൽ സംസാരിക്കുമ്പോൾ ചെയറിനെ അഭിസംബോധന ചെയ്യണമെന്ന‌് മാത്രമെ നിർബന്ധമുള്ളൂവെന്നും സ‌്പീക്കർ പറഞ്ഞു.

മലപ്പുറം: നിയമസഭയിലെ 'സാർ' വിളിയുടെ ഉറവിടം ബ്രിട്ടീഷ‌് പാർലമെന്റിൽ നിന്നാനിന്നും സമാനമായ നല്ല പദം കണ്ടെത്തിയാൽ സമവായത്തോടെ മാറ്റുമെന്നും സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ. 'സാർ' വിളി വേണമെന്ന നിയമമില്ലെന്ന നിലപാടാണ‌് തനിക്കെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

സഭയിൽ സംസാരിക്കുമ്പോൾ ഒഴുക്ക‌് ലഭിക്കാൻ വേണ്ടി ചിലർ ഇടയ‌്ക്കിടെ സാർ എന്ന‌് പറഞ്ഞുകൊണ്ടിരിക്കും. ഇതിപ്പോൾ ശീലമായി. സഭയിൽ സംസാരിക്കുമ്പോൾ ചെയറിനെ അഭിസംബോധന ചെയ്യണമെന്ന‌് മാത്രമെ നിർബന്ധമുള്ളൂവെന്നും സ‌്പീക്കർ പറഞ്ഞു. കേരള പ്രവാസി വെൽഫെയർ ബോർഡ് മലപ്പുറം ലെയ്സൺ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

add image

Latest


add image
add image
add image
add image
Top