logo

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം: അന്തിമ പരിശോധന ഇന്ന്

News Desk | Updated on:   Sep  18,  2018  09:12 am

ലൈ​സ​ന്‍സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഈ ​മാ​സം ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം ഉ​റ​പ്പ് ന​ല്‍കി​യിരുന്നു.

മട്ടന്നൂർ: ക​ണ്ണൂ​ര്‍ അന്താരാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തിനായുള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ ഇന്ന്. ഇതിനായി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണൂ​രി​ലെ​ത്തി. ഡി​ജി​സി​എ, എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ ഡ​ല്‍ഹി​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ശ്വി​ന്‍, സ​മ്പ​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ർ. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കിയ ശേഷം നാ​ളെ ഇവർ മ​ട​ങ്ങും.

ഇവർ ന​ല്‍കു​ന്ന റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണിച്ചാണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത് സംബന്ധിച്ച്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം തീരുമാനമെടുക്കുക. ലൈ​സ​ന്‍സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഈ ​മാ​സം ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം ഉ​റ​പ്പ് ന​ല്‍കി​യിരുന്നു.

add image

Latest


add image
add image
add image
add image
Top