logo

ഹാരിസൺ കേസിൽ സർക്കാറിന്​ തിരിച്ചടി; ഹൈകോടതി വിധി റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Delhi Bureau | Updated on:   Sep  17,  2018  12:00 pm

38,000 ഏക്കർ ഭൂമിയാണ്​ പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്തിരുന്നത്​.

ന്യൂഡൽഹി: ഹാരിസൺ കേസിൽ സർക്കാറിന്​ തിരിച്ചടി. ഹാരിസൺ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 38,000 ഏക്കർ ഭൂമിയാണ്​ പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്തിരുന്നത്​. ഭൂമി ഏറെറ്റടുക്കാൻ സ്​പെഷ്യൽ ഒാഫീസർ ഇറക്കിയ ഉത്തരവാണ്​ ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്​പെഷ്യൽ ഒാഫീസർക്ക്​ കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സംസ്​ഥാന സർക്കാറിന്റെ വാദം. എന്നാൽ ഉടമസ്​ഥാവകാശം നിശ്​ചയിക്കാൻ സ്​പെഷ്യൽ ഒാഫീസർക്ക്​ അധികാരമില്ലെന്ന്​ കോടതി വ്യക്​തമാക്കി.

add image

Latest


add image
add image
add image
add image
Top