logo
Breaking News

അറസ്റ്റിന് തയ്യാറെടുത്ത് ഫ്രാങ്കോ മുളക്കൽ; ചുമതലയിൽ നിന്ന്​ മാറി നിൽക്കാൻ അനുവദിക്കണമെന്ന് മാർപ്പാപ്പയ്ക്ക് കത്ത്

Delhi Bureau | Updated on:   Sep  17,  2018  11:39 am

സഭാ നടപടി ഉണ്ടായി എന്ന അവസ്ഥ ഒഴിവാക്കാനാണ് ഫ്രാങ്കോയെക്കൊണ്ട് സ്വമേധയാ സ്ഥാനമൊഴിയുന്നുവെന്ന തരത്തിൽ കത്തെഴുതിച്ചതെന്നും അഭിപ്രായമുണ്ട്.

ജലന്ധർ: കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിന് വിധേയനാവാൻ തയ്യാറെടുക്കുന്നു. ചുമതലകളിൽ നിന്ന്​ മാറി നിൽക്കാൻ അനുവദിക്കണമെന്നാവാശ്യപ്പെട്ട് ഫ്രാങ്കോ​ മാർപാപ്പക്ക്​ കത്തയച്ചു. കന്യാസ്ത്രീയുടെ പരാതിയിന്മേൽ നിയമനടപടികളുമായി സഹകരിക്കാൻ സമയം വേണമെന്നും അതിനാൽ ചുമതലകളിൽ നിന്ന്​ മാറി നിൽക്കാൻ അനുവദിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണു ഭരണച്ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. തന്റെ അസാന്നിദ്ധ്യത്തിൽ മുതിർന്ന വൈദികനായ മാത്യു കൊക്കനാടം രൂപതയുടെ ചുമതല ഏറ്റെടുക്കുമെന്നും കത്തിൽ പറയുന്നു.

സെപ്റ്റംബർ 19ന് ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്ന് ഉറപ്പായ സാഹചര്യത്തിൽ, ബിഷപ്പ് സ്ഥാനത്തിരുന്നുകൊണ്ട് അറസ്റ്റിലാകുന്ന നാണക്കേട് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയരുന്നുണ്ട്. സഭാ നടപടി ഉണ്ടായി എന്ന അവസ്ഥ ഒഴിവാക്കാനാണ് ഫ്രാങ്കോയെക്കൊണ്ട് സ്വമേധയാ സ്ഥാനമൊഴിയുന്നുവെന്ന തരത്തിൽ കത്തെഴുതിച്ചതെന്നും അഭിപ്രായമുണ്ട്.

add image

Latest


add image
add image
add image
add image
Top