logo

കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിദേശ സൈറ്റുകളിൽ

News Desk | Updated on:   Sep  17,  2018  06:44 am

കേരളത്തിൽനിന്നുള്ള ചിത്രങ്ങൾ എവിടെനിന്ന് പകർത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ല

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി രാജ്യത്തിനുപുറത്തുള്ള വെബ്‌സൈറ്റുകൾക്ക് വിൽക്കുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ ഡാർക് നെറ്റ് വഴി വിൽക്കുന്നതിനെക്കുറിച്ച് അന്വേഷണ ഏജൻസിയായ സൈബർ ഡോമിന് തെളിവുലഭിച്ചു.

ചൈന, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഡാർക്‌നെറ്റിൽ പ്രവർത്തിക്കുന്ന ചില വെബ്‌സൈറ്റുകൾ സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിൽനിന്നാണ് കേരളത്തിൽനിന്നുള്ള കുട്ടികളുടെ ചിത്രങ്ങളും ഇതിൽ ഉണ്ടെന്നുള്ള സൂചന ലഭിച്ചത്. തിരച്ചിൽ നടത്തിയപ്പോൾ ചില ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മലയാളം കലണ്ടർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച കൂടുതൽ പരിശോധനകൾ നടത്തി.

ചിത്രങ്ങൾക്കുപകരം പണം ലഭിക്കുന്നുവെന്ന സൂചനകളും സൈബർ ഡോം പരിശോധനകളിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇവയ്ക്ക് തടയിടാനുള്ള പ്രവർത്തനങ്ങൾക്ക് കേരള സൈബർഡോം തുടക്കമിട്ടു. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വൻകിട സുരക്ഷാകമ്പനിയുമായി ചേർന്ന് സോഫ്റ്റ്‌വേർ വികസിപ്പിക്കുകയാണ് ആദ്യ ഘട്ടം. ലോകത്തിലെ വൻകിടകമ്പനികൾക്ക് സൈബർസുരക്ഷയൊരുക്കി വിജയിച്ചിട്ടുള്ള കമ്പനിയുടെ സേവനമാണ് സൈബർഡോം ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഡാർക്‌നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോയുടെയും വിൽപ്പന തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ല. അതിനാലാണ് കാലിഫോർണിയ കേന്ദ്രമാക്കിപ്രവർത്തിക്കുന്ന ഒരു സൈബർ സുരക്ഷാകമ്പനിയുമായി ചേർന്ന് ഇതിനുള്ള ടൂളുകൾ വികസിപ്പിക്കാൻ കേരളാ സൈബർഡോം തീരുമാനിച്ചത്.

കേരളവുമായി ബന്ധപ്പെടുത്തിയുള്ള തിരച്ചിൽ വാക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി അവ തടയാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. എവിടെ നിന്നാണ് ചിത്രങ്ങൾ പകർത്തിയത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേക്കുറിച്ച് കേരളാ സൈബർഡോം വിശദമായി പരിശോധന നടത്തിവരുകയാണെന്ന് അധികൃതർ പറഞ്ഞു.

add image

Latest


add image
add image
add image
add image
Top